Friday, November 30, 2012

ചെമ്പകം പൂത്ത കാവ്‌!

നിന്‍റെ സന്ധ്യകളില്‍
ചെമ്പകം പൂത്തതും, മുല്ല മൊട്ടിട്ടതും
കാവ് പുതുമണ്ണിന്‍ സുഗന്ധിയായതും
ഞാന്‍ അറിഞ്ഞിരുന്നില്ല!

മാപ്പിരക്കുന്നില്ല, അര്‍ഹനല്ലെന്ന
അറിവിനാല്‍..
കുരുടനായിരിന്നു ഞാന്‍!
എനിക്കായ് പൂത്തതെല്ലാം
വാടി കരിഞ്ഞു മണ്ണടിയുമ്പോള്‍
ചെമ്പക പൂമണം കാറ്റ്തിരയുമ്പോള്‍
കാട് കാവ് തിന്നുമ്പോള്‍..
അറിയുമോ നീ എന്നെ ?
ഒരു ചെറു നിലാവെട്ടം കാറ്റില്‍ പരക്കുന്നപോല്‍ .. 

9 comments:

  1. ചെറുകവിത കൊള്ളാം
    കൂടുതലെഴുതുക
    ആശംസകള്‍

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. @Ajith
    പ്രോല്‍സാഹനത്തിനും തെറ്റ് ചൂണ്ടികാണിച്ചതിനും നന്ദി :)
    ഇപ്പോള്‍ വേര്‍ഡ് വെരിഫികേഷന്‍ ഡിസേബിള്‍ ചെയ്തിട്ടുണ്ട്.

    ReplyDelete
  4. കൂടുതല് എഴുതുക...കൂടുതല് വായിക്കുക...എല്ലാവിധ ആശംസകളും

    ReplyDelete
  5. നന്നായിട്ടുണ്ട്.. :)

    ഈ വരികള്‍ കൂടുതല്‍ മനോഹരം.

    "ചെമ്പക പൂമണം കാറ്റ്തിരയുമ്പോള്‍
    കാട് കാവ് തിന്നുമ്പോള്‍.."

    ReplyDelete
  6. @Anju raj
    തീര്‍ച്ചയായും!
    ആശംസകള്‍ക്ക് നന്ദി.

    ReplyDelete