Friday, November 30, 2012

ചെമ്പകം പൂത്ത കാവ്‌!

നിന്‍റെ സന്ധ്യകളില്‍
ചെമ്പകം പൂത്തതും, മുല്ല മൊട്ടിട്ടതും
കാവ് പുതുമണ്ണിന്‍ സുഗന്ധിയായതും
ഞാന്‍ അറിഞ്ഞിരുന്നില്ല!

മാപ്പിരക്കുന്നില്ല, അര്‍ഹനല്ലെന്ന
അറിവിനാല്‍..
കുരുടനായിരിന്നു ഞാന്‍!
എനിക്കായ് പൂത്തതെല്ലാം
വാടി കരിഞ്ഞു മണ്ണടിയുമ്പോള്‍
ചെമ്പക പൂമണം കാറ്റ്തിരയുമ്പോള്‍
കാട് കാവ് തിന്നുമ്പോള്‍..
അറിയുമോ നീ എന്നെ ?
ഒരു ചെറു നിലാവെട്ടം കാറ്റില്‍ പരക്കുന്നപോല്‍ .. 

Saturday, September 1, 2012

വണ്ട്‌

ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു പറന്നുകൊണ്ടിരിക്കുന്ന അവരെല്ലാം വെറും വണ്ടുകള്‍ മാത്രമായിരിന്നു അവന്. അവരുടെ ലോകത്തിന്‍റെ മൂളിച്ച അവന്‍റെ കാതുകളിലെത്തിയേയില്ല.

ആഴത്തിന്‍റെ കടും പച്ചപ്പിനു മുകളില്‍ അവനെ അത്ഭുതപ്പെടുത്തി ഉയര്‍ന്നു നിന്ന അവള്‍!. തൂവെളളയിലേക്ക് പടര്‍ന്നിറങ്ങിയ അവളുടെ ചുവപ്പ് ഇതളുകളിലേക്ക് നോക്കി, ലോകത്തിലെ ഏറ്റവും തീഷ്ണവും പരിപാവനവുമായ പ്രണയത്തിന്‍റെ ഭാഷയാണ് ഇതെന്ന രീതിയില്‍ അവന്‍ പറഞ്ഞു.

"നിനക്കറിയുമോ പലപ്പോഴും നിന്നോട് ദേഷ്യപ്പെടുന്ന എന്‍റെ ദിനങ്ങള്‍ പുലരുന്നത് നിന്‍റെ അധരങ്ങള്‍ നിനക്ക് നല്‍കി നിന്നെ പിരിയുന്നതിലാണ്, നീ അകലെ ആകുമ്പോഴാണ് ഞാന്‍ നിന്നോട് വാചാലനാകുന്നത്.
ചുംബനം എന്തെന്ന് അറിഞ്ഞുതുടങ്ങിയത്തിനു ശേഷം എനിക്ക് ചുംബികണം എന്ന് തോന്നിയത് നിന്നെയാണ്."

തുറിച്ചു നോക്കിയ അവളോട്‌ ഇത്രയും കൂടി പറഞ്ഞു അവന്‍ പറന്നു പോയി.

"നിന്നോട് ഓരോ ചുംബനവും ആവശ്യപെടുംപോഴെല്ലാം  ഒരു നൂറു ചുംബനങ്ങള്‍ ഞാന്‍ നിനക്ക് നല്കിയിരിന്നു  "

അത്യാഗ്രഹം

ഈ  വീശയാടിക്കുന്ന കാറ്റിലും ചാഞ്ഞാടുന്ന മരങ്ങളിലും എവിടെ നിന്നൊക്കെയോ  മിടിക്കുന്ന ഹൃദയങ്ങളിലും   പ്രണയമാണ്.

ഇവിടെ 'നിനക്കായ്‌ ഞാന്‍ പുഞ്ചിരിക്കുന്നു' എന്ന് പറയുന്ന ഒരാളുണ്ടയിരിന്നെങ്കില്‍ ഞാനിന്നു ഞാനായ് ഉറങ്ങിയേനെ.
അങ്ങനൊന്ന്‍ ഉണ്ടായിരിന്നെങ്കില്‍ 'പിന്നിട്ട ഓരോ  നിമിഷവും എന്റെതുകൂടിയയിരിന്നു' എന്ന് ഞാന്‍ ഉറക്കെ പറയുമായിരിന്നു..